വടകര: കോഴിക്കോട് വടകരയിൽ എംഡിഎംഎ കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ അധ്യാപികയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയാണ് പുറത്താക്കിയത്.
ഇതിന് മുമ്പ് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപിക കീർത്തനയെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ......
ദോഹ: അന്തരിച്ച മുൻ അമീർ (ഫാദർ അമീർ) ശൈഖ് ഖലീഫ ബിൻ ഹമദ് അൽ താനിയുടെ സ്മരണാർത്ഥം 10 ലക്ഷം വിശുദ്ധ ഖുർആൻ പ്രതികൾ വിതരണം ചെയ്യുന്നതിനായി ബൃഹത്തായ പദ്ധതിയുമായി ഖത്തർ. 'ഥാനി ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും' 'അജ് യാൽ എജ്യുക്കേഷണൽ സെന്ററും' സംയുക്തമായാണ് 'നൂർ വ വഫാ' (Noor and Wafa) എന്ന പേരിൽ ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
അറബി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഖുർആൻ പ്രതികൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്. ......
ആലപ്പുഴ: ആലപ്പുഴ തീരദേശ റെയിൽപാതയിലെ അരൂരിന് സമീപം കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശിനി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. ......

മയക്കുമരുന്നിനും ലഹരിക്കുമെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഓപ്പറേഷൻ തൂഫാനൊപ്പം മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ മാക്ടയും(മലയാളം സിനി ടെക്നിഷൻസ് അസോസിയേഷൻ ) കൈകോർക്കുന്നു.
ഓപ്പറേഷൻ തൂഫാനിൽ മാക്ടയുടെ പങ്കാളിത്തവും സഹകരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ലോഗൊ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു . മലയാള സിനിമയിലെ മഹാരഥൻമാരായ കലാകാരൻമാരുടെ കൂട്ടായ്മയായ മാക്ടയെ പോലൊരു പ്രസ്ഥാനം മുന്നോട്ടുവന്ന് ഈ ഉദ്യമവുമായി സഹകരിക്കുന്നു എന്നത് ഓപ്പറേഷൻ തൂഫാന്റെ ആശയവും ഉദ്ദേശലക്ഷ്യങ്ങളും പുതു തലമുറയിലേക്ക് ഏറ്റവും നല്ല രീതിയിൽ എത്തിക്കുന്നതിന് ഇടയാക്കുമെന്ന് ലോഗൊ പ്രകാശനം നിർവഹിച്ചു കൊണ്ട് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സാംസ്കാരിക പ്രസ്ഥാനം കാലഘട്ടം ആവശ്യപ്പെടുന്ന ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത് കേരളത്തിലെ മറ്റ് സംഘടനകൾക്കും പ്രചോദനമാകട്ടെയെന്നും ആഭ്യന്തരമന്ത്രി ആശംസിച്ചു.
മാക്ട ചെയർമാൻ ജോഷി മാത്യു,ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിന്റ് സെക്രട്ടറി ഉത്പൽ വി നായനാർ,കമ്മിറ്റിയംഗം എ. ......
ബംഗളുരു: ഗൃഹലക്ഷ്മി, ഗൃഹജ്യോതി, ശക്തി, അന്നഭാഗ്യ, യുവനിധി എന്നീ അഞ്ചു സൗജന്യങ്ങളാണ് 2023ൽ അധികാരത്തിൽ വന്നതുമുതൻ കർണാടകത്തിലെ ജനങ്ങൾക്ക് കോൺഗ്രസ്സ് ഗവണ്മെന്റ് നൽകിപ്പോരുന്നത്. സിദ്ധരാമയ്യയ്ക്ക് ശേഷം മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറും ഗവണ്മെന്റിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സൗജന്യ പദ്ധതികൾ മുടക്കം കൂടാതെ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. ......
കൊച്ചി: ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ ആഭ്യന്തര വകുപ്പ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ 'ദ നർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി കേരള ഫയർ ആൻ്റ് റെസ്ക്യു സർവീസസ്, സിവിൽ ഡിഫൻസ് ജില്ലാ വാക്കത്തോൺ സംഘടിപ്പിച്ചു.ജില്ലയിലെ 19 നിലയങ്ങളിൽ നിന്നായി സിവിൽ ഡിഫൻസ് യൂണിഫോമിൽ 250 അംഗങ്ങൾ പങ്കെടുത്തു. ഗാന്ധിനഗർ നിലയം. ......
പാവപ്പെട്ടവരെയും അശരണരെയും ചേർത്തുനിർത്തി, നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ച്, കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനനായകൻ ഉമ്മൻചാണ്ടിയുടെ മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി, റെയാദ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണിവരെ സംഘടിപ്പിച്ച ക്യാമ്പിൽ, നേരത്തേ രജിസ്റ്റർ ചെയിതിരുന്ന 200 ഓളം പേർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. ജനറൽ ചെക്കപ്പ്, ഡോക്ടർ കൺസൾട്ടേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരുന്നു.
ഐ.സി.സി പ്രസിഡൻ്റ് ഏ.പി.മണികണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻകാസ്
കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു. ......